ജീവിതം ആധുനിക കവിത പോലെ
വൃത്തമില്ല.. താളമില്ല..
അലങ്കാരങ്ങളേതുമില്ല..
പാരമ്പര്യ നിരാസം
സങ്കീർണം.. ദുർഗ്രഹം…
പുറമേയ്ക്ക്
നാലോ അഞ്ചോ വരികൾ… വാക്കുകൾ..
ലളിതം
അകമേയ്ക്ക്
ചെല്ലുന്തോറും ആഴം
അർത്ഥമറിയാതെ പകച്ചു പോകും
ബിംബങ്ങളാൽ സമൃദ്ധം
ഏവരും വായിക്കും
ഗ്രഹിക്കും അർത്ഥം പലവിധം
ഓരോരുത്തർക്കും ഓരോ മാതിരി
ജീവിതം-
ആധുനിക കവിതപോലിങ്ങനെ…
Shinta
