വയലാർ – കവിതയുടെയും സിനിമാ ഗാനങ്ങളിലൂടെയും വിപ്ലവപാത വെട്ടിത്തെളിച്ച മഹാരഥൻ. നാല്പത്തിഏഴാം വയസ്സിൽ (1975) നമ്മെ വിട്ടു പിരിയും വരെ അദ്ദേഹം തന്ന വരികൾ ഇന്നും പ്രസക്സ്തമായി നമ്മിൽ സ്പുരണം കൊള്ളുന്നു. ചില കവിതകളിലേക്ക് : എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത് “ഞാനെന്റെ വാത്മീകത്തിൽഇത്തിരിനേരം ധ്യാനലീനനായിരുന്നത്മൗനമായ് മാറാനല്ല” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു, കവി തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നു. “മനുഷ്യ മസ്തിഷ്ക്കത്തോടല്ല,മാംസത്തോടല്ല,മനസ്സിനോടേ കാവ്യ ഹൃദയം സംസാരിയ്ക്കൂ.. പടവാളിനേക്കാളും വീണയ്ക്കേവൈകാരിക പരിവർത്തനങ്ങളെമനസ്സിൽ തീർക്കാനാവൂ. നാലുകെട്ടുകൾക്കുള്ളിൽപൂർവ്വികരുടെ പടവാളിനുപൂവർച്ചിച്ച പൂണൂലിൻ പാരമ്പര്യംഅവയോടൊപ്പം വലിച്ചെറിഞ്ഞ്,മനുഷ്യന്റെ…